ചാലില്‍ ഗോപാലപേട്ട ഫിംഗര്‍ ജെട്ടിക്ക് മന്ത്രി തറക്കല്ലിട്ടു

ചാലില്‍ ഗോപാലപ്പേട്ട നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ഫിംഗര്‍ ജെട്ടിക്ക് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സി കുട്ടിയമ്മ തറക്കല്ലിട്ടു. 3.71 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ബോട്ട് ജെട്ടിയുടെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ മേഖലയിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാവുമെന്ന് മന്ത്രി പറഞ്ഞു. 

ഫിംഗര്‍  ജെട്ടി യാഥാര്‍ത്ഥാമാവുന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളങ്ങള്‍ കരയ്ക്കടുപ്പിക്കാനും തോണികള്‍ക്ക് നങ്കൂരമിടാനും നിലവിലുള്ള പ്രയാസം ഇല്ലാതാവും. കൂടുതല്‍ പേര്‍ക്ക് മത്സ്യബന്ധനമേഖലയിന്‍ പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.വേലിയേറ്റ വേലിയിറക്ക സമയത്തും ചെറുവെള്ളങ്ങള്‍ അടുപ്പിക്കുന്നതിനുതകുന്ന തരത്തില്‍ ആയിരിക്കും ജെട്ടിയുടെ ഉയരം ക്രമീകരിക്കുക. മത്സ്യ ബഡനകേന്ദ്രത്തിലെ നിലവിലുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കുന്ന രീതിയിലാണ് പുതിയ ഫിംഗര്‍ ജെട്ടി സ്ഥാപിക്കുന്നത്. 

ചടങ്ങില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷനായി. തലശ്ശേരി നഗര സഭ ചെയര്‍മാന്‍ സി കെ രമേശന്‍, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി ചന്ദ്രദാസന്‍, മത്സ്യതൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ സി പി കുഞ്ഞിരാമന്‍, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി പി സുമേഷ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയര്‍ പി കെ അനില്‍ കുമാര്‍, ഉത്തരമേഖല ജോയിന്റ ഡയറക്ടര്‍ ഓഫ് ഫിഷറീസ് കെ കെ സതീഷ് കുമാര്‍, കൗണ്‍സിലര്‍മാരായ ഹെന്റി ആന്റണി, പി പി അനില, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ് വിജി കെ തട്ടാമ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ്ജ്  മുഹമ്മദ് അന്‍സാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: