കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറിഞ്ഞി, ലയണ്‍സ് ക്ലബ് റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി നാല് വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉമ്മറപ്പൊയില്‍ ട്രാന്‍സ്ഫോര്‍മര്‍  പരിധിയില്‍ ഫെബ്രുവരി നാല് വെള്ളി രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും ഉഴിച്ചി, പൊന്നപ്പാറ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഗ്രാമീണ വായനശാല മുതല്‍ ബിസ്മില്ല വരെ  ഫെബ്രുവരി നാല് വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
കണ്ണൂര്‍  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മേലെ ചൊവ്വ, ലോക്‌നാഥ്, ധര്‍മ്മസമാജം, കേനന്നുര്‍ ഹാന്റ്‌ലൂംസ്, കണ്ണോത്തും ചാല്‍, കണ്ണൂക്കര, സന്തോഷ് പീടിക എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി നാല് വെള്ളി രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് 2.30  വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ  താളിച്ചാല്‍  ട്രാന്‍സ്ഫോര്‍മര്‍  പരിധിയില്‍  ഫെബ്രുവരി നാല് വെള്ളി  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും ഏഴും വയല്‍, ഊരടി, ആലക്കാട് വലിയ പള്ളി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെയും  വൈദുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മായാബസാര്‍, ചാല സോളാര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി നാല് വെള്ളി രാവിലെ 9.30 മുതല്‍ 11 മണി വരെയും മൈദ, കാനന്നൂര്‍ റോളര്‍മില്‍, കോശോര്‍മൂല, എക്‌സ് എന്‍ റബ്ബര്‍,  ഊര്‍പഴശ്ശിക്കാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് സ2.30 വരെയും വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: