എം.ഡി.എം.എ.യുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി

മഞ്ചേശ്വരം: മയക്കുമരുന്ന് വേട്ടക്കിറങ്ങിയ പോലീസ് സംഘത്തെ കണ്ട് മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിൻതുടർന്ന് പിടികൂടി. മഞ്ചേശ്വരം മുളിഞ്ചയിലെ റഫീഖ് മൻസിലിൽ എം. ഷറഫുദ്ദീനെ (22)യാണ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ.എൻ.അൻസാർ, സിവിൽ പോലീസ് ഓഫീസർമാരായ ഹൈദരലി ,പ്രശോഭ് കുര്യൻ ,ഡ്രൈവർ മനോജ്, കാസറഗോഡ് ഡിവൈ.എസ്.പി.യുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ ഗ്രേഡ് എസ്.ഐ.ബാലകൃഷ്ണൻ, സി പി ഒ മാരായ ഓസ്റ്റിൻ തമ്പി ,രാജേഷ്,ഗോകുൽ രാജ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇന്നലെ രാത്രി 8.45 ഓടെ ഉപ്പള അഞ്ചിക്കട്ട ഗോൾഡൺ വില്ലേജ് ഹോട്ടലിന് സമീപം വെച്ചാണ് പ്രതി പോലീസ് പിടിയിലായത്.പ്രതിയിൽ നിന്നും 5.3 ഗ്രാം എം.ഡി.എം.എ.പോലീസ് പിടിച്ചെടുത്തു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി വീണ് പരിക്കേറ്റതിനെ തുടർന്ന് പോലീസ് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: