30 വർഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

തളിപ്പറമ്പ്: വാഹന അപകടത്തിൽ ക്ലീനർ മരിക്കാനിടയായ കേസിലെ പിടികിട്ടാപ്പുള്ളിയായ ഡ്രൈവർ മുപ്പതു വർഷത്തിനുശേഷം പോലീസ് പിടിയിൽ.മംഗലാപുരം ബൻഡ്വാൾ വിട്ടൽസ്വദേശി വിട്ടൽ ഷെട്ടി (70) യെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി.ടി.കെ.രത്നകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ.സി.ദിലീപ്, എ.എസ്.ഐ. പ്രേമരാജൻ .എ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾ ജബ്ബാർ എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.1992 മാർച്ച് 15ന് രാത്രി മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേക്ക് സാധനങ്ങളുമായി പോകുകയായിരുന്ന പ്രതി ഓടിച്ച സി.ആർ.എക്സ് 7956 നമ്പർ ലോറിയിൽ നിന്നും പരിയാരം ചുടലയിൽ വെച്ച് ക്ലീനറായ മംഗലാപുരത്തെ റോക്കി തെറിച്ച് വീഴുകയും തൽക്ഷണം മരണപ്പെടുകയും ചെയ്തിരുന്നു.കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ1995-ൽ തളിപ്പറമ്പ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തലപ്പാടിയിൽ വെച്ച് പിടികൂടി കോടതിയിൽ ഹാജരാക്കിയത്.