പോളിടെക്നിക് വിദ്യാർത്ഥിയെ വധിക്കാൻ ശ്രമം; 9 പേർക്കെതിരെ കേസ്

0

ചന്തേര: പോളിടെക്നിക് വിദ്യാർത്ഥിയെ വധിക്കാൻ ശ്രമം 9 പേർക്കെതിരെ കേസ് വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ആശുപത്രിയിൽ. എസ്.ഐ.എഫ് പ്രവർത്തകൻ തൃക്കരിപ്പൂർ നടക്കാവിലെ പോളിടെക്നിക്കിൽ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ബീച്ചാരി കടപ്പുറത്തെ പൃത്ഥ്വിരാജ് (19 )ആണ് ക്രൂരമായ അക്രമത്തിനിരയായത്.ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. സ്ഥാപനത്തിലെത്തിയ പൂർവ്വ വിദ്യാർത്ഥികളായ പിലിക്കോട് മടിവയൽ സ്വദേശി സൂര്യകുമാർ (21) മിഥുൻ (21) എന്നിവരുടെ നേതൃത്വത്തിലുള്ള ഒമ്പത് പേരാണ് അക്രമിച്ചത്.കാമ്പസിൽ എത്തിയ ഇവരെ ചോദ്യം ചെയ്തതിന് വിദ്യാർത്ഥിയുടെ മുഖത്തും നാവിനും ബൈക്കിൻ്റെ ചാവി കൊണ്ട് മുറിക്കുകയും തള്ളിയിട്ടതിനെ തുടർന്ന് കല്ലിൽ തലയിടിച്ച് അബോധാ സ്ഥയിലുമാകുകയായിരുന്നു ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിക ണ്ണൂരിലെ ശ്രീ ചന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തലയിൻ രക്തം കട്ടപിടിച്ച നിലയിലാണ്.സഹപാഠിയുടെ പരാതിയിൽ ചന്തേര പോലീസ് ഒമ്പത് പേർക്കെതിരെ കേസെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading