കേരളത്തിലെ ജനം cpmനെ ഉപേക്ഷിക്കുന്ന കാലം വിദൂരമല്ല: എ.പി അബ്ദുള്ളക്കുട്ടി

പുതിയതെരു:ദൈവവിരോധവും കോൺഗ്രസ് വിരോധവും CPM ഉപേക്ഷിക്കുന്നില്ലെങ്കിൽ ത്രിപുരയിലും ബംഗാളിലും ജനം cpmനെ ഉപേക്ഷിച്ചത് പോലെ കേരളത്തിലെ ജനങ്ങളും CPM നെ ഉപേക്ഷിച്ച് ചവറ്റ് കൊട്ടയിലിടുന്ന കാലം വിദൂരമല്ലെന്ന് മുൻ എം.എൽ.എ എ പി അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു. പാർട്ടി അണികൾക്ക് ദൈവ വിശ്വാസം വിലക്കേർപ്പെടുത്തിയ cpm നേതാക്കൾ E p ജയരാജന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടപ്പോൾ കുടുംബക്കാരുടെയും നേതാക്കളുടെയും ഉപദേഷമനുസരിച്ച് മുഴക്കുന്നിലെ മൃദംഗ ശൈലീശ്രീക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചത് തട്ടിപ്പ് നിരീക്ഷണ വാദത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. എടയന്നൂരിലെ ശുഹൈബിനെ വെട്ടിനുറുക്കിക്കൊന്നവർക്കുള്ള വിചാരണയും ശിക്ഷയുമായിരിക്കും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ cpmന് കണ്ണൂരിലെ ജനങ്ങൾ നൽകുകയെന്നും. UDF വരുന്ന തെരഞ്ഞെടുപ്പിൽ കണ്ണൂർ തിരിച്ച് പിടക്കുമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

അഴീക്കോട് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുഹൈബ് അനുസ്മരണ പൊതുയോഗം കമ്പിലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷറഫുദ്ധീൻ കാട്ടാമ്പള്ളി അദ്ധ്യക്ഷത വഹിച്ചു .INTUC ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ മുഖഖ്യ പ്രഭാഷണം നടത്തി.അഡ്വ: ബി.ആർ.എം.ഷെഫീർ, കെ.പ്രമോദ്, ഒ.നാരായണൻ, റിജിൽ മാക്കുറ്റി, രജിത്ത് നാറാത്ത്, കലിക്കോടൻ രാഗേഷ്, അമൃതരാമകൃഷ്ണൻ, ശിവദാസൻ, നിസാർ മുല്ലപ്പള്ളി, സുധീഷ് നാറാത്ത്, നികേത് നാറാത്ത്, പ്രശാന്തൻമാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ വെച്ച് കെ.എസ്.യു ബ്ലോക്ക് പ്രസിഡണ്ടായി നിയമിതനായ നബീൽ വളപട്ടത്തിന് അനുമോദനം നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: