എസ്എസ്എഫ് വാരം സെക്ടർ പദയാത്ര സംഘടിപ്പിച്ചു.

വാരം: ഫെബ്രുവരി 23,24 തീയതികളിൽ നടക്കുന്ന ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന ഭാരതയാത്രയുടെ ഭാഗമായി എസ് എസ് എഫ് വാരം സെക്ടർ കമ്മിറ്റി സഡക്ക് സഫാരി പദയാത്ര സംഘടിപ്പിച്ചു. എസ് വൈ എസ് കണ്ണൂർ സോൺ വൈസ് പ്രസിഡണ്ട് റഷീദ് കടാങ്കോട് ജാഥ ക്യാപ്റ്റൻ നബീൽ ചൊവ്വക്ക് പതാക കൈമാറി. വലിയന്നൂർ ജുമാ മസ്ജിദിന് സമീപം തുടക്കം കുറിച്ച റാലി വാരം ടൗണിൽ സമാപിച്ചു. സമാപന സംഗമം എസ് എസ് എഫ് കണ്ണൂർ ജില്ല സെക്രട്ടറി മുനവ്വിർ അമാനി പുറത്തിൽ സന്ദേശ പ്രഭാഷണം നടത്തി. എസ് എസ് എഫ് കണ്ണൂർ ജില്ല ഫിനാൻസ് സെക്രട്ടറി ഷംസീർ കടാങ്കോട്,ത്വാഹ സഖാഫി, നൗഫൽ ബദ്ർപള്ളി, മിദ്ലാജ് കടാങ്കോട്, നബീൽ പുറത്തീൽ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: