കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ സമ്മേളനത്തോടനുബന്ധിച്ച് കണ്ണൂർ ടൗണിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി

കണ്ണൂർ: 3.01.20 കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് കലക്ട്രേറ്റ് മൈതാനിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുന്നതിനാൽ കണ്ണൂർ നഗരത്തിൽ ഉച്ചക്ക് 2 മണി മുതൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപെടാൻ സാധ്യതയുണ്ട് സമ്മേളനത്തിന് മട്ടന്നൂർ/തലശേരി ഭാഗത്ത് വരുന്നവർ താണയിൽ ആളെ ഇറക്കി SN കോളേജ് ഗ്രൗണ്ടിലും പാതിരിപ്പറമ്പ് മൈതാനിയിലും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ് പുതിയതെരു ഭാഗത്ത് വരുന്നവർ AKG ഹോസ്പിറ്റൽ ഭാഗത്ത് ആളെ ഇറക്കി സെന്റ് മൈക്കിൾ സ്കൂൾ ഗ്രൗണ്ടിലും SN പാർക്ക് പരിസരത്തും പാർക്ക് ചെയ്യേണ്ടതാണ് യാതൊരു കാരണവശാലും സമ്മേളനത്തിന് വരുന്ന വാഹനങ്ങൾ ഹൈവേ അടക്കമുള്ള പ്രധാന റോഡുകളുടെ അരികിൽ പാർക്ക് ചെയ്യുവാൻ പാടില്ല അത്തരം വാഹന ഉടമകൾക്കെതിരെ ഉചിതമായ നടപടി എടുക്കുന്നതായിരിക്കും ചെറു വാഹനങ്ങൾ പരമാവധി നഗരത്തിൻ പ്രവേശിക്കുന്നത് ഒഴിവാകുക കണ്ണുർ ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ പൊടിക്കുണ്ട് നിന്നും തെറ്റി കക്കാട് പള്ളിപ്രം മുണ്ടയാട് വഴി പോകുക തലശേരി ഭാഗത്ത് നിന്നും വരുന്ന വലിയ ലോറികൾ കൊടുവള്ളിയിൽ നിന്നും തെറ്റി അഞ്ചര കണ്ടി ചാലോട് ശ്രീകണ്ഠപുരം തളിപ്പറമ്പ് ഭാഗത്തേക്ക് പോകുക എല്ലാ വലിയ ലോറികളും 2 മണി മുതൽ ഗതാഗതം നിർത്തി വച്ച് രാത്രി 8 മണിക്ക് പുറപ്പെടുക അടിയന്തിര ആവശ്യങ്ങൾക്ക് മാത്രം ചെറുവാഹനങ്ങൾ നഗരത്തിൽ രണ്ട് മണിക്കു ശേഷം പ്രവേശികുവാൻ ശ്രദ്ധിക്കുക

കണ്ണൂർ ടൗൺ പോലീസ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: