കിടപ്പ് രോഗികളുടെ ക്ഷേമപെന്‍ഷനില്‍ നിന്ന് പണപ്പിരിവ് ; പഞ്ചായത്ത് അംഗത്തിന് സസ്പെൻഷൻ

കിടപ്പ് രോഗികളുടെ ക്ഷേമപെന്‍ഷനില്‍ നിന്ന് പണപ്പിരിവ് നടത്തിയ പഞ്ചായത്തംഗത്തെ സിപിഐ സസ്പെന്‍ഡ് ചെയ്തു. വാര്‍ഡംഗമായ വി.വൈ.വര്‍ഗീസിനെയാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി മൂന്നംഗ സമിതിയെ നിയമിച്ചു.കൊല്ലം അഞ്ചലിലാണ് കിടപ്പ് രോഗികള്‍ക്ക് ലഭിച്ച ക്ഷേമപെന്ഷന് തുകയില്‍ നിന്ന് 100 രൂപ വീതം സിപിഐ അംഗം പിരിച്ചെടുത്തത്. ക്ഷേമപെന്ഷന് തുകയില്‍ നിന്ന് 100 രൂപ വീതം സിപിഐ പാര്‍ട്ടി ഫണ്ട് പിരിച്ചുവെന്നാണ് നാട്ടുകാര്‍ ആരോപിച്ചത്. ഇരുപത്തിയഞ്ചോളം കിടപ്പുരോഗികളില്‍ നിന്നാണ് പണം പിരിച്ചത്.