നെഹ്റു യുവ കേന്ദ്ര: യൂത്ത് കണ്‍വന്‍ഷനും ജില്ലാ കലാമേളയും കണ്ണൂരില്‍

കണ്ണൂര്‍: ഭാരത സര്‍ക്കാര്‍ യുവജന കാര്യ കായിക മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലാ യൂത്ത് കണ്‍വന്‍ഷനും കലാമേളയും ജനുവരി 12,13 തീയ്യതികളില്‍ കണ്ണൂരില്‍ നടക്കും.12 ന് രാവിലെ പത്തിന് കലക്ട്രേറ്റ് ഓഡിറ്റോറിയത്തിലാണ് യൂത്ത് കണ്‍വന്‍ഷന്‍.ജില്ലാ കലാമേള 13 ന് രാവിലെ മുതല്‍ കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ നടക്കും.ദേശീയ യുവജന വാരാഘോഷങ്ങളുടെ ഭാഗമായി 13 മുതല്‍ 19 വരെ വിവിധ പരിപാടികള്‍ നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നടക്കുമെന്ന് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എസ് ആര്‍ അഭയ് ശങ്കര്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: