പുതിയതെരുവിൽ റോഡിൽ ടയർ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തിയതിന് രണ്ട് പേർ പിടിയിൽ

കണ്ണൂർ: പുതിയതെരു കെ.സി പെട്രോൾ പമ്പിനു സമീപം റോഡിൽ ടയർ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തിയതിന് രണ്ട് പേർ പിടിയിൽ. കൊറ്റാളിയിലെ ഹരീന്ദ്രന്റെ മകൻ സച്ചിൻ, ചിറക്കൽ രമേശന്റെ മകൻ അർജ്ജുൻ എന്നിവരെ

വളപട്ടണം എസ്.ഐ ലതീഷും സംഘവും സംഭവസ്ഥലത്തു നിന്നും കയ്യോടെ പിടികൂടുകയായിരുന്നു. പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരം (പി.ഡി.പി.പി) കേസ് റജിസ്റ്റർ ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: