ദേശീയ പണിമുടക്ക്; ഹെഡ് പോസ്റ്റാഫീസ് മാർച്ച് വിജയിപ്പിക്കും: സ്ക്രാപ്പ് വർക്കേർസ് യൂണിയൻ

കണ്ണൂർ : ദേശീയ പണിമുടക്കിന്റെ ഭാഗമായി FITU – ASET സംയുക്ത സമര സമിതി ജനുവരി 8 ന് രാവിലെ 10 മണിക്ക് കണ്ണൂർ ഹെഡ് പോസ്റ്റാഫീസിലേക്ക് സംഘടിപ്പിക്കുന്ന മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ സ്ക്രാപ്പ് വർക്കേർസ് യൂണിയൻ കണ്ണൂർ ടൗൺ കമ്മറ്റി തീരുമാനിച്ചു.

പരിപാടിയുടെ പ്രചരണാർത്ഥം ജനുവരി 4 വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് കണ്ണൂർ സ്റ്റേറ്റ് ബാങ്ക് പരിസരത്ത് സ്ക്രാപ്പ് യൂണിയൻ വിളംബര സായാഹ്നം സംഘടിപ്പിക്കും. സ്ക്രാപ്പ് വർക്കേർസ് യൂണിയൻ ജില്ലാ പ്രസിഡണ്ട് പള്ളിപ്രം പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. FITU ജില്ലാ വൈസ് പ്രസിഡണ്ട് എൻ.എം ശഫീഖ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ രമാവതി , ഹാശിം തളിക്കാവ് , യൂണിറ്റ് ഭാരവാഹികളായ വീരസ്വാമി , കെ. വള്ളി തുടങ്ങിയവർ സംസാരിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: