ചരിത്രത്തിൽ ഇന്ന്: ജനുവരി 3

ലോക ഹിപ്പോട്ടിസം ദിനം

1413 – ജുവൻ ഓഫ് ആർക്കിനെ പിടികൂടി സൈനിക ഇൻക്വിസിഷൻ നടപടി തുടങ്ങി..

1510.. പോർച്ചുഗീസ് കപ്പൽ പട കോഴിക്കോട് ആക്രമിച്ചു…

1521- മത നവീകരണ പ്രസ്ഥാനത്തിന് നന്ദിയായി മാർട്ടിൻ ലൂഥറെ കത്തോലിക്ക സഭയിൽ നിന്ന് ലിയോപത്താമൻ പാപ്പ പുറത്താക്കി..

1750… മാർത്താണ്ഡ വർമ്മ തൃപ്പടിദാനം നടത്തി..

1863- ഹാർപേഴ്സ് വാരികയിൽ തോമസ് നാസ്റ്റ് ആദ്യമായി ക്രിസ്മസ് പാപ്പയെ വരച്ചു..

1899- ലോകത്താദ്യമായി ഒട്ടോമൊബൈൽ എന്ന പദം പ്രായോഗത്തിൽ വന്നു.. (ന്യൂയോർക്ക് ടൈംസിൽ )

1915- ഒന്നാം ലോക മഹാ യുദ്ധം.. റഷ്യക്കെതിരെ ജർമനി 7000 പേരുടെ മരണത്തിനിടയാക്കിയ സൈലിൻ ബ്രോമൈഡ് വിഷവാതകം ഉപയോഗിച്ചു..

1925- മുസോളിനി ഇറ്റാലിയൻ പാർലമെന്റ് പിരിച്ച് വിട്ട് ഏകാധിപതിയായി…

1954- ട്രോംബേ എ. ഇ ഇ ടി സ്ഥാപിതമായി..

1959- അലാസ്ക യു എസി ലെ 49 മത് സംസ്ഥാനമായി..

1961.. യു എസ് എ .. ക്യൂബ വാണിജ്യ ബന്ധം വിക്ഷേപിച്ചു…

1978- ത്രിപുരയിൽ ആദ്യമായി ഇടതു പക്ഷ സർക്കാർ അധികാരത്തിൽ വന്നു..

1993- അമേരിക്കയും റഷ്യയും സ്റ്റാർട്ട് 2 കരാറിൽ ഒപ്പിട്ടു…

2004- സ്പിരിറ്റ് പര്യവേക്ഷണ വാഹനം ചൊവ്വ ഗ്രഹത്തിലിറങ്ങി..

ജനനം

1730… വേലു നാച്ചിയാർ.. ഝാൻസി റാണിക്ക് മുമ്പെ ബ്രിട്ടിഷുകാരോട് പൊരുതിയ ഇന്ത്യയുടെ ജുവൻ ഓഫ് ആർക്ക്..

1753- കേരള സിംഹം കേരള വർമ പഴശ്ശിരാജ..

1761… വീര പാണ്ഡ്യകട്ട ബൊമ്മൻ – ബ്രിട്ടിഷുകാർക്കെതിരെ ധീരമായി പോരാടിയ രാജാവ്..

1883- ക്ലമൻറ് അറ്റ്ലി- ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടിഷ് പ്രധാനമന്ത്രി…

1927- ജെ.ബി. പട്നായ്ക് ഒഡിഷ മുൻ മുഖ്യമന്ത്രി, മുൻ കേന്ദ്ര മന്ത്രി, മുൻ ഗവർണർ..

1938- ജസ്വന്ത് സിങ് – മുൻ കേന്ദ്ര മന്ത്രി.. ആർ എസ് എസ് അംഗമല്ലാതെ ബി.ജെ പി മന്ത്രിസഭകളിൽ പ്രധാന വകുപ്പിന്റെ ചുമതല വഹിച്ച ബി.ജെ.പി നേതാവ്. ജിന്നയെ പറ്റിയുള്ള പരാമർശം വഴി പാർട്ടിക്ക് അനഭിമതനായി.

1955- സത്യൻ അന്തിക്കാട് – സംവിധായകൻ

1966- ചേതൻ ശർമ്മ – മുൻ ക്രിക്കറ്റർ – ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ ഹാട്രിക്ക് നേടി ചരിത്രത്തിൽ ഇടം നേടിയ ബൗളർ..

1969- മൈക്കൽ ഷൂമാക്കർ – രാജ്യാന്തര ഫോർമുല വൺ കാർ റൈസർ..

ചരമം

1871- ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ.. കത്തോലിക്ക സഭ വിശുദ്ധനായി പ്രഖ്യാപിച്ച വ്യക്തി..

2000- ഡോ സുശീല നയ്യാർ – മഹാത്മജിയുടെ സ്വകാര്യ ഡോക്ടർ.. മുൻ കേന്ദ്ര മന്ത്രി.

2002- സതീഷ് ധവാൻ_ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ…

2005- ജെ .എൻ . ദീക്ഷിത്. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്…

2013 – എം.എസ്.ഗോപാ ല കൃഷ്ണൻ – വയലിൻ വിദഗ്ധൻ – ലാൽഗുഡി, എം എസ്, ടി എൻ കൃഷ്ണൻ എന്നിവർ വയലിൻ ത്രയങ്ങൾ എന്നറിയപ്പെട്ടു..

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: