വനിതാ കമ്മിഷന് മെഗാ അദാലത്ത് 4ന് കണ്ണൂരില്‍

കണ്ണൂർ: കേരള വനിതാ കമ്മിഷന്റെ കണ്ണൂര്‍ ജില്ലയിലെ മെഗാ അദാലത്ത് നാലിന് രാവിലെ 10.30 മുതല്‍ കണ്ണൂര്‍ ജില്ലാ പോലിസ് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. കമ്മിഷനില്‍ ലഭിച്ച ജില്ലയിലെ 59 പരാതികളാണ് പരിഗണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര്‍കക്ഷികളെയും മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അദാലത്ത് സംഘടിപ്പിക്കുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടികളെയും പ്രത്യേകിച്ച്, 10 വയസ്സിനു താഴെയുള്ളവര്‍, മുതിര്‍ന്ന പൗരന്മാര്, രോഗമുള്ളവര്‍ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം.
|