കേളകത്ത്‌ കവർച്ച നടന്ന ബിന്ദു ജ്വല്ലറിയിൽ ഫോറൻസിക് സംഘം വീണ്ടും പരിശോധന നടത്തി

കേളകം :കേളകത്ത്‌ കവർച്ച നടന്ന ബിന്ദു ജ്വല്ലറിയിൽ ഫോറൻസിക് സംഘം വീണ്ടും പരിശോധന നടത്തി. കണ്ണൂരിൽ നിന്നുള്ള ഫോറൻസിക് സംഘമാണ്‌ പരിശോധനയ്ക്ക് എത്തിചേർന്നത്. കേളകം പോലീസ് സംഘത്തിന് ഒപ്പം ഉണ്ടായിരുന്നു. പ്രതികളെ കണ്ടുപിടിക്കാനായി പഴുതടച്ച പരിശോധനയാണ് നടത്തുന്നത് എന്ന് പോലീസ് അറിയിച്ചു. ഈ കഴിഞ്ഞ മുപ്പതാം തിയതിയാണ് മോഷണം നടന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: