പാചക വാതക സിലിണ്ടറിന്‍റെ വില കൂട്ടി

പാചക വാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി 651 രൂപയായി. കേരളത്തില്‍ അഞ്ച് കി.മീ ദൂരപരിധിയിലുള്ളവര്‍ക്ക് 658 രൂപ നിരക്കിലാണ് പാചകവാതക സിലിണ്ടര്‍ ലഭിക്കുക. വാണിജ്യ സിലിണ്ടറിന്‍റെ വിലയും കൂട്ടി.
ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54.50 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്‍റെ വില 1296 രൂപയായി ഉയര്‍ന്നു. നവംബറില്‍ ഇത് 1241 രൂപയായിരുന്നു.
അഞ്ചുമാസത്തെ ഇടവേളക്ക് ശേഷമാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. പെട്രോളിനും ഡീസലിനും കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: