പറശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്ര തിരുവപ്പന മഹോത്സവം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല; ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ ഇന്നലെ നടത്തിയ പുത്തരി തിരുവപ്പന മഹോൽസവത്തിന് കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിന് ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പുത്തരി തിരുവപ്പന കൊടിയേറ്റത്തിന് കോവിഡ് നടപടിക്രമങ്ങൾ പാലിക്കണമെന്ന് പോലീസ് നേരത്തെ കർശനമായ മുന്നറിയിപ്പ് നൽകിയിട്ടും പാലിക്കാത്തതിനാലാണ് കേസ് എടുത്തത്.
ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ച് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ കൊടിയേറ്റ് ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തിയതിനാണ് ക്ഷേത്രം ഭാരവാഹികളായ പി.എം.ബാലകൃഷ്ണൻ, ധനേഷ്, പ്രസന്നൻ, ജനാർദ്ദനൻ, നിർമ്മൽ, ദിനേശൻ, ഹേമന്ദ് എന്നിവരുൾപ്പെടെ 10 പേർക്കെതിരെ ക്രൈം നമ്പർ 996/20അണ്ടർ സെക്ഷൻ-188 ഐ പി സി, 4(2)(എഫ്) റെഡ് വിത്ത് 4(വി) കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം കേസെടുത്തത്.