കണ്ണൂർ ആലക്കോട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

കണ്ണൂര്‍: ആലക്കോട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. മരിച്ചത് കാപ്പിമല സ്വദേശി വടക്കുംകരയില്‍ മനോജ് ആണ്. 45 വയസായിരുന്നു. ഇന്നലെ രാത്രി 9:30 മണിയോടെ വീടിന് സമീപത്തുള്ള പറമ്പിൽ വച്ചാണ് സംഭവം നടന്നത്.

സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ആലക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: