‘ബുറെവി’ നാളെ കര തൊടും; ഏത് സാഹചര്യവും നേരിടാന്‍ സർക്കാർ


ബുറെവി ചുഴലിക്കാറ്റ് കന്യാകുമാരിയില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയെന്ന് കാലാവസ്ഥാവകുപ്പ്. ഇന്ന് വൈകിട്ടോടെ ശ്രീലങ്കന്‍ തീരം കടക്കും. മണിക്കൂറില്‍ 95 കിലോമീറ്റ് വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ട്. നാളെ രാത്രിയോടെ കന്യാകുമാരി തീരത്തേക്ക് ബുറെവി കടക്കും. കേരളത്തിലും തെക്കൻ തമിഴ് നാട്ടിലും കനത്ത ജാഗ്രത തുടരുകയാണ്. മത്സ്യ ബന്ധനത്തിന് സമ്പൂർണ വിലക്കേർപ്പെടുത്തി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സർക്കാർ വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടു.