നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാം, പക്ഷേ..

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ ‘നീറ്റി’ന് ശിരോവസ്ത്രം ധരിക്കാമെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം.
എന്നാല്‍, ഇത്തരം വസ്ത്രം ധരിച്ചെത്തുവന്നവര്‍ മുന്‍കൂട്ടി അനുമതി വാങ്ങണം. ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കുന്നതിനുള്ള വിലക്കാണ് ഇതോടെ നീങ്ങുന്നത്.
ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിന് മുന്‍പുതന്നെ ഇക്കാര്യത്തില്‍ അനുമതി തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നത് കഴിഞ്ഞ വര്‍ഷം പരീക്ഷാ ഹാളില്‍ വിലക്കിയിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
ഇതിനെതിരെ കോടതിയെ സമീപിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. തുടര്‍ന്ന്, മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മതാചാരപ്രകാരമുള്ള ശിരോ വസ്ത്രം ധരിക്കാന്‍ അനുവദിച്ചിരുന്നെങ്കിലും പരിശോധനയ്ക്കായി 12.30നു മുമ്ബ് ഹാളിലെത്തണമെന്ന നിബന്ധനയുണ്ടായിരുന്നു.
ഇളം നിറത്തിലുള്ള അരക്കൈ ഷര്‍ട്ട് ധരിക്കാം. കൂര്‍ത്ത, പൈജാമ എന്നിവ ധരിക്കരുത്. ചെരുപ്പ് ഉപയോഗിക്കാമെങ്കിലും ഷൂ പാടില്ല.
വാച്ച്, ബ്രെയിസ്ലെറ്റ്, തൊപ്പി, ബെല്‍റ്റ് എന്നിവയ്ക്കു വിലക്കുണ്ടായിരുന്നു. ഡോക്ടറുടെ നിര്‍ദേശ പ്രകാരമുള്ള കണ്ണടയ്ക്കു വിലക്കില്ല. ഇതിന് മുന്‍പ് പല തവണയും പരിശോധനയെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു.
അനാവശ്യ പരിശോധന നടത്തിയതിനു രക്ഷിതാക്കളും വിദ്യാര്‍ഥികളും പ്രതിഷേധമുയര്‍ത്തിയത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു.
ഇതേതുടര്‍ന്നാണ് 2020ല്‍ നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാന്‍ മാനവ ശേഷി മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.
അതേസമയം, മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) യുജി 2020-ന് ഡിസംബര്‍ രണ്ട് തിങ്കളാഴ്ച മുതല്‍ അപേക്ഷിക്കാം.
എയിംസ് (All India Institute Of Medical Sciences), ജിപ്മര്‍ (Jawaharlal Institute Of Postgraduate Medical Education And Research) തുടങ്ങിയ പ്രമുഖ മെഡിക്കല്‍ കോളേജുകളിലേക്ക് നടക്കുന്ന പ്രവേശന പരീക്ഷയാണ് നീറ്റ്.
പെന്‍, പേപ്പര്‍ രീതിയിലാണ് പരീക്ഷ നടക്കുക. വിശദമായ വിജ്ഞാപനം ntaneet.nic.in ല്‍ പ്രസിദ്ധീകരിക്കും.