നാളെ മുതൽ മൊബൈൽ നിരക്കുകൾ കുത്തനെ കൂടും

മൊബൈൽ ഫോണുകളുടെ നിരക്കുകൾ കുത്തനെ ഉയർത്തി കമ്പനികൾ.വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ കോള്‍, ഡേറ്റ നിരക്കുകളില്‍ 50% വരെ വര്‍ധന. നാളെ നിലവില്‍ വരും. റിലയന്‍സ് ജിയോയുടെ നിരക്കില്‍ 40% വരെ വര്‍ധന വെള്ളിയാഴ്ച നിലവില്‍വരും. ബിഎസ്‌എന്‍എലും നിരക്ക് വര്‍ധിപ്പിച്ചേക്കും. നാലു വര്‍ഷം മുന്‍പു ജിയോ രംഗത്തുവരുന്നതായി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണു മൊബൈല്‍ കമ്ബനികള്‍ നിരക്കുകളില്‍ കാര്യമായ മാറ്റം വരുത്തുന്നത്. വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ വിവിധ പ്ലാനുകളിലായി പ്രതിദിനം 50 പൈസ മുതല്‍ 2.85 രൂപ വരെയാണു വര്‍ധന. മറ്റു മൊബൈലിലേക്ക് വിളിക്കുന്ന പരിധി ഇല്ലാത്ത കോളുകൾക്കും നിയന്ത്രണം ഉണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: