തലശേരിയിൽ മന്ത്രിക്ക് നേരെ കരിങ്കൊടി; ബി.ജെ.പി.നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

മന്ത്രിക്ക് നേരെ കരിങ്കൊടി; ബി.ജെ.പി.നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
തലശേരി: സാംസ്കാരിക വകുപ്പ് മന്ത്രി എ .കെ ബാലന് നേരെ കരിങ്കൊടി ഉയർത്താനെത്തിയ ബി.ജെ.പി നേതാക്കൾ ഉൾപ്പെടെ നാലംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു.ഇന്നലെ വൈകിട്ട് 4.45 ഓടെ ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂളിൽ ഫോക് ലോർ അക്കാദമിയുടെ 2016ലെ കലാകാരന്മാർക്കുള്ള അവാർഡ് വിതരണം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രിക്ക് നേരെ കരിങ്കൊടി ഉയർത്താൻ ശ്രമിച്ചത് .കാറിൽ നിന്നിറങ്ങി മന്ത്രി സ്റ്റേജിൽ എത്തിയ ഉടനെയാണ് സ്കൂൾ കവാടത്തിൽ എത്തിയ ബി.ജെ.പി. സംഘം കരിങ്കൊടിയുമായി എത്തിയത്‌. ഇവരെ സമീപത്ത് ഉണ്ടായിരുന്ന പോലിസ് സം ഘം ബലമായി പിടിച്ച് പോലിസ് വാഹനത്തിൽ സ്റ്റേഷനിലേക്ക് കൊണ്ട് പോയി.തലശേരി ബി.ജെ.പി മണ്ഡലം പ്രസിഡന്റ്.എം.പി .സുമേഷ്, ബി.ജെ.പി.കൗൺസിലർലിജേഷ്.കെ പ്രവർത്തകരായ സതിഷ്, റിജിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.നേരത്തെ അറസ്റ്റ് വാറന്റ് ഉള്ളതിനാൽ സുമേഷിനും, ലിജേഷിനും ജാമ്യം നൽകിയില്ല. മറ്റ് രണ്ട് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു .ഇന്നലെ മന്ത്രിക്ക് ധർമ്മടത്തും, കതിരൂരിലും പൊതു ചടങ്ങ് ഉണ്ടായിരുന്നെങ്കിലും .ബി ജെ പി ‘ കരിങ്കൊടി പ്രതിഷേധം ഒന്നും ഉണ്ടായിരുന്നില്ല.സമൂഹത്തിന് വെളിച്ചം പകരുന്ന കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങിൽ കരിങ്കൊടി ഉയർത്തിയവരുടെ മനസ്സ് ഇരുണ്ട താണന്ന് മന്ത്രി പറഞ്ഞു. ഇത്തരം പ്രവർത്തികൾ ഏത് വിശ്വാസത്തിന്റെ പേരിലായാലും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: