നവ സംരംഭകർക്കായി ബോധവത്കരണ സെമിനാർ


സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സംരംഭകത്വ ബോധവത്കരണ സെമിനാർ പ്രസിഡണ്ട് പി കെ പ്രമീള ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പിന്റെ പദ്ധതികൾ പരിചയപ്പെടുത്താനും സംരംഭകർക്ക് ആവിശ്യമായ മാർഗ നിർദേശങ്ങൾ നൽകാനുമാണ് സെമിനാർ സംഘടിപ്പിച്ചത്. വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ് സീമ, ക്ഷീര വികസന വകുപ്പ് ഫീൽഡ് അസിസ്റ്റന്റ് കെ അനുശ്രീ, എടക്കാട് ബ്ലോക്ക് വ്യവസായ ഓഫീസർ കെ സി ലിജി, എംപ്ലോയ്‌മെന്റ് ഓഫീസർ മുഹമ്മദ് അർഷാദ് എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ മുംതാസ്, അംഗങ്ങളായ ഇ കെ സുരേശൻ, സി സഞ്ജന, കെ ബിന്ദു, കെ വി ജയരാജൻ, കെ വി പ്രദീപൻ, പി കെ അനിത, സെക്രട്ടറി രജീഷ് ആർ നാഥ് എന്നിവർ സംബന്ധിച്ചു. ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിൽ നിന്നും 20 വീതം നവ സംരംഭകർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: