കെ.എസ്.യു.കൊടികത്തിച്ച രണ്ട് വിദ്യാർത്ഥിനികൾ ക്കെതിരെ കേസ്

തലശേരി : കോളേജ് കാമ്പസിൽ വെച്ച് കെ.എസ്.യു വിദ്യാർത്ഥി സംഘടനയുടെ കൊടികൾ അഗ്നിക്കിരയാക്കിയ രണ്ട് വിദ്യാർത്ഥിനികൾക്കെതിരെ പരാതിയിൽ തലശേരി പോലീസ് കേസെടുത്തു.ഇക്കഴിഞ്ഞ ഒക്ടോബർ 27 ന് തലശേരി ബ്രണ്ണൻ കോളേജിലാണ് സംഭവം. മാലിന്യങ്ങൾ കത്തിക്കുന്ന ഘട്ടത്തിൽ കെ.എസ്.യു.വിൻ്റെ കൊടിതീയിട്ട് കത്തിക്കുകയും ദൃശ്യം മൊബെലിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലെ ദൃശ്യം ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ കെ.എസ്.യു. കോളേജ് യൂണിറ്റ് ജനറൽ സെക്രട്ടറി ജിതിൻ തലശേരി പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.