17 കാരിയുടെ പരാതിയിൽ അഞ്ച് പോക്സോ കേസ്

കാസറഗോഡ്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാവിൻ്റെ ഒത്താശയോടെപ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡത്തിനിരയാക്കി. മാംഗ്ലൂർ, ചെമ്മനാട് ,കാസറഗോഡ്, തുടങ്ങി വിവിധസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെ പരാതിയിൽ മൊഴിയെടുത്ത പോലീസ് അഞ്ച് പോക്സോ കേസെടുത്തു. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 17 കാരിയാണ് കാമവെറിയന്മാരുടെ ക്രൂര പീഡനത്തിനിരയായത്. പീഡനം സഹിക്കാതെ വന്നപ്പോഴാണ് പെൺകുട്ടി വനിതാ സ്റ്റേഷനിൽ പരാതിയുമായി അഭയം തേടിയത്. പെൺകുട്ടിയുടെ മൊഴിയെടുത്ത പോലീസ് അഞ്ച് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുകയും അന്വേഷണം കാസറഗോഡ് ഡി വൈ എസ് പി ക്ക് കൈമാറുകയും ചെയ്തു.