ഡ്രൈഡേയിൽ മദ്യവില്പനക്കാരൻ അറസ്റ്റിൽ

0

കൂത്തുപറമ്പ്.ഡ്രൈഡേയിൽ മദ്യവിൽപനക്കിടെ മദ്യശേഖരവും പണവുമായി മുൻ അബ്കാരി കേസിലെ പ്രതി പിടിയിൽ. കൂത്തുപറമ്പ് നരവൂർ സ്വദേശി രാധാനിവാസിൽ മനോജ് കൃഷ്ണനെ (48)യാണ് റേഞ്ച്
എക്സൈസ് അസി. ഇൻസ്പെക്ടർ കെ.ജെ. സന്തോഷും സംഘവും അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് ടൗൺ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ബ്ലോക്ക് പഞ്ചായത്ത്‌ ഓഫീസിന് സമീപം വെച്ചാണ് പത്തര ലിറ്റർമദ്യവുമായി വില്പനക്കിടെ യുവാവ് പിടിയിലായത്. നിരവധി അബ്കാരി കേസുകളിൽ പ്രതിയായ യുവാവ് പത്തരലിറ്റർ മദ്യവും വിൽപന നടത്തി കിട്ടിയ1800 രൂപയുമായാണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ അശോകൻ.കെ.,ഷാജി. പി.സി. നജീബ്. കെ.കെ., പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അനീഷ് പി., സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജി അലോക്കൻ, റോഷിത്ത്. പി.ജലീഷ്.പി. ,പ്രസന്ന, എം.കെ .എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading