ഓൺലൈൻ ചൂതാട്ടം ; യുവതിയുടെ ഒന്നേമുക്കാല്‍ ലക്ഷം തട്ടിയെടുത്തു.

പയ്യന്നൂര്‍: പ്രമുഖ ഓൺലൈൻ കമ്പനിയുടെ വ്യാജപേരിൻ്റെ മറവിൽ
ഓൺ ലൈൻ ചൂതാട്ടത്തിനിരയായ യുവതിയുടെ 1,78, 409 രൂപ കവർന്നു. പയ്യന്നൂർകണ്ടങ്കാളി സ്വദേശിനിയും വിദ്യാർത്ഥിനിയുമായ22 കാരിയുടെ പരാതിയിലാണ് വെബ്സൈറ്റിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.
ആമസോണ്‍ കമ്പനിയുടെ പേരിലുള്ള വെബ്സൈറ്റിലെ ലിങ്കില്‍ കയറി 900 രൂപ റീച്ചാര്‍ജ് ചെയ്പ്പോള്‍ ലഭിച്ച ആദ്യത്തെ ടാസ്ക് പൂര്‍ത്തിയാക്കിയെന്നും 1260 രൂപ തിരിച്ചുവന്നുവെന്നും പരാതിയിൽ പറയുന്നു.
പിന്നീട് ടാസ്ക്കുകള് വന്നു പണം തിരിച്ചുവന്നില്ല. ഇക്കഴിഞ്ഞ ജൂലായ് 12 മുതല്‍ 23 വരെയുള്ള ദിവസങ്ങളിലായി ഫോണ്‍, ഗൂഗിള്‍പേ, വാട്സാപ്പ്, പേടിഎം എന്നിവയിലൂടെ പരാതിക്കാരിയുടെ പേരിലുള്ള തമിഴ്നാട് മെര്ക്കന്റയ്ന് ബേങ്കിന്റെ പയ്യന്നൂര്‍ ശാഖയിലെ അക്കൗണ്ടില്‍നിന്നും 1,78,409 രൂപയാണ് ടാസ്ക്കിന്റെ മറവിൽ വ്യാജൻ തട്ടിയെടുത്തത്. സൈറ്റിൽ
നിര്‍ദ്ദേശ പ്രകാരമുള്ള ടാസ്ക്കുകള് പൂര്‍ത്തീകരിച്ച് പണം ആവശ്യപ്പെട്ടപ്പോള്‍ 37,782 രൂപകൂടി അടക്കണമെന്ന നിര്‍ദ്ദേശമാണ് വന്നതെന്ന് പോലീസിൽ നൽകിയ പരാതിയില്‍ പറയുന്നു.മേല്പറഞ്ഞ വെബ് സെസറ്റും വാട്സാപ്പും ഇപ്പോൾ നിശ്ചലമാണ്. ആമസോണ്‍ കമ്പനിയുടെ പേരിലുള്ള വ്യാജ വെബ്സൈറ്റാണിതെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.