ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു.

നവംബർ 1 കേരളപ്പിറവി ദിനത്തിൽ കപ്പക്കടവ് ജമാഅത്ത് എൽ.പി.സ്ക്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെയും സ്കൂൾ പി.ടി.എ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക വനജ സി.പി, മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ഷബീർ മുല്ലോളി,വാർഡ് മെമ്പർമാരായ ഷബീന ടി.കെ, മോഹിനി.കെ, മാനേജ്മെൻറ് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.