ആഡംബര ഹൗസ് ബോട്ടിന് കീലിട്ടു

അഴീക്കോട്: ആഡംബര ഹൗസ് ബോട്ടിന് അഴീക്കൽ സിൽക്കിൽ കീലിട്ടു. മയ്യിൽ ടൂറിസം ഡെവലപ്പ്മെന്റ് സൊസൈറ്റിക്കുവേണ്ടി പൊതുമേഖലാ സ്ഥാപനമായ സിൽക്കിൽ നിർമിക്കുന്ന രണ്ടാമത്തെ ബോട്ടാണിത്. 50 പേർക്ക് കയറാവുന്ന ഇതിന് 77 ലക്ഷം രൂപ ചെലവ് വരും. ഒരുവർഷത്തിനകം വളപട്ടണം പുഴയിൽ നീറ്റിലിറക്കും. സൊസൈറ്റി ചെയർമാൻ ടി.കെ. ഗോവിന്ദൻ അധ്യക്ഷനായി. മാനേജിങ് ഡയറക്ടർ പി. മുകുന്ദൻ, ഡയറക്ടർ പി. നാരായണൻ, സിൽക്ക് മാനേജർ ജയേഷ് ആനന്ദ്, സീനിയർ മാനേജർ അബ്ദുൾ കരീം എന്നിവർ പങ്കെടുത്തു.