സഹകരണ ബാങ്കുകൾ വട്ടിപ്പലിശക്കാരെ പോലെ കർഷകരെ ഉപദ്രവിക്കുന്നു; കെ രഞ്ജിത്ത്

കണ്ണൂർ: കാർഷിക മേഖലയുടെ ഉന്നമനത്തിന് വേണ്ടി കേന്ദ്ര ഗവർമെന്റ് നബാർഡ് മുഖാന്തിരം സംസ്ഥാന കാർഷിക വികസന ബാങ്ക് വഴിയും സഹകരണ ബാങ്ക് വഴിയും നാമമാത്ര പലിശയ്ക്ക് നൽകുന്ന തുക വകമാറ്റി തനത് ഫണ്ടാക്കി മാറ്റി 15 ശതമാനം പലിശ ഈടാക്കി കർഷകർക്ക് നൽകി കൊള്ളയടിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് പറഞ്ഞു. കർഷക മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “കേന്ദ്രം തരുന്നത് കേരളം തടയരുത്” എന്ന മുദ്രാവാക്യം ഉയർത്തി കളക്ടറേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സാമ്പത്തിക വർഷം 1500 കോടി രൂപയാണ് കേന്ദ്ര ഗവർമെന്റ് കേരളത്തിൽ കാർഷിക മേഖലയ്ക്ക് നൽകിയത് എന്നാൽ സഹകര ബാങ്കുകൾ വട്ടി പലിശക്കാരെ പോലെ കർഷകരെ ഉപദ്രവിക്കുകയാണ് . കേരളത്തിൽ 25000 സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട് അതിൽ 80 ശതമാനം ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലാണ്. സമാനതകൾ ഇല്ലാത്ത അഴിമതിയാണ് സഹകരണ ബാങ്കുകളിൽ നടക്കുന്നത് സഹകരണ ബാങ്കുകളുടെ വിശ്വാസ്തത തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. സഹകാരികളുടെ നിക്ഷേപത്തിന് യാതൊരുവിധ സുരക്ഷിതത്വവും ഇല്ലാതായിരിക്കുകയാണ്. ഉദാഹരണമായി തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ ബാങ്കിൽ 1020 കോടി രൂപയുടെ അഴിമതിയാണ് നടന്നത്, പാലക്കാടും ആലപ്പുഴയിലും കണ്ണൂരിലെ പേരാവൂരിലും വൻ അഴിമതിയാണ് നടന്നത്. മലപ്പുറത്ത് സഹകരണ ബാങ്കുവഴി കള്ളപ്പണം വെളുപ്പിച്ച വിഷയത്തിൽ മുൻ വ്യവസായ മന്ത്രി കുഞ്ഞാലികുട്ടി വരെ ഇഡിയുടെ അന്വേഷണ പരിധിയിലാണ്. സി പി എം നിയന്ത്രിക്കുന്ന ഓരോ സഹകരണ ബാങ്കുകൾക്കും ഓരോ പാർട്ടി ഭാരവാഹികൾക്കാണ് ചുമതല. അത് കൊണ്ട് തന്നെ സഹകര ബാങ്കുകളിൽ നടക്കുന്ന അഴിമതികൾക്ക് ഭരിക്കുന്ന പാർട്ടിയും ഉത്തരവാദിയാണ്. കേരളത്തിലെ കാർഷിക മേഖലയ്ക്ക് ഉത്തേജനം നൽകുന്ന ഒരു കേന്ദ പദ്ധതിയും നടപ്പിലാക്കാൻ കേരളം വിമുഖത കാട്ടുകയാണെന്നും കെ രഞ്ജിത്ത് പറഞ്ഞു.കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുധീർ ബാബു സ്വാഗതം പറഞ്ഞു,വൈസ് പ്രസിഡന്റ് പ്രഭാകരൻ വള്ള്യായി അദ്ധ്യക്ഷത വഹിച്ചു , ബിജെപി ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ് ,ജില്ലാ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ , മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ടി ജ്യോതി ,തുടങ്ങിയവർ സംസാരിച്ചു. ശ്രീകുമാർ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: