മൂന്ന് ദിവസം മുമ്പ് കാണാതായ കാര്‍പെന്ററുടെ മൃതദേഹം ഒളവറ പുഴയില്‍കണ്ടെത്തി

പയ്യന്നൂര്‍: നാട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ മൂന്ന് ദിവസം മുമ്പ് കാണാതായ തൃശൂർ സ്വദേശിയായ കാര്‍പെന്ററുടെ മൃതദേഹം ഒളവറ പുഴയില്‍കണ്ടെത്തി. തൃശൂർ സ്വദേശി കൃഷ്ണൻകുട്ടിയുടെ മകൻ കെ.കെ. സുനിലിൻ്റെ(31) മൃതദേഹമാണ് ഇന്നുരാവിലെ 8.30 മണിയോടെഒളവറ പാലത്തിന് സമീപം പുഴയില്‍ കണ്ടെത്തിയത്.

കവ്വായിയിലെ ഇൻ്റീനിയർ കാർപൻ്ററി സ്ഥാപനത്തിൽ ആശാരിപ്പണി ചെയ്തുവരുന്ന സുനില്‍ കവ്വായിയിൽ ജോലിക്കെത്തിയിട്ട് ഏഴുവര്‍ഷമായി.ഇയാള്‍ ഒരു മാസം മുമ്പ് നാട്ടില്‍ പോയി തിരിച്ചുവന്നതാണ്. അത്യാവശ്യകാര്യത്തിനായിവീണ്ടും നാട്ടിലേക്ക് പോകുന്നതിനായി ടിക്കറ്റ് ബുക്കുചെയ്തിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. നാട്ടില്‍ പോകുന്നതിന്റെ തലേ ദിവസം ഇയാള്‍ പുഴക്കരയില്‍നിന്നും മീന്‍ പിടിക്കുന്നതായി സമീപവാസികൾ കണ്ടിരുന്നു. പിന്നീട് കാണാതായതിനെ തുടർന്ന് കവ്വായിയിലെ സ്ഥാപന ഉടമ കഴിഞ്ഞ ദിവസം പയ്യന്നൂർ പോലീസിൽ എത്തിപരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നുരാവിലെ ഇയാളുടെ മൃതദേഹം പുഴയില്‍നാട്ടുകാർ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ സുനിലിൻ്റെ സുഹൃത്തുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹത്തിന്റെ വലതു കണ്ണിനും ചെവിയ്ക്കുമിടയില്‍ പരിക്കേറ്റ നിലയിലാണ്.സുനിലിൽ കുമാറിൻ്റെ പിതാവ് കാസറഗോഡ് ഭാഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇയാൾക്ക് വിവരം കൈമാറിയിട്ടുണ്ട്.വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: