ലോറിയും പിക് അപ്പും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

പരിയാരം: കെ.എസ്ടി പി.റോഡിൽ ഭാസ്കരൻപീടികക്ക് സമീപം കൊത്തിക്കുഴിച്ചപ്പാറയിൽ ലോറിയും പിക്കപ്പും കൂട്ടിയിടിച്ചു.ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം. ഇരു വാഹനത്തിലെയും ഡ്രൈവർമാർക്ക് പരിക്കേറ്റു.പരിക്കേറ്റ ലോറി ഡ്രൈവർ തമിഴ്നാട് സേലം സ്വദേശി ദിനേശ് (25), പിക് അപ്പ് ഡ്രൈവർതൃക്കരിപ്പൂർ പടന്ന സ്വദേശി മായിൻ എന്നിവരെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: