കോവിഡ് കാലത്തെ സേവനത്തിന് ആദരിച്ചു


വളപട്ടണം :
2020-21 കോവിഡ് കാലത്ത് വളപട്ടണം മന്ന ഖബർസ്ഥാനിൽ നുറുക്കണക്കിന് മയ്യിത്തുകൾ സംസ്കരണത്തിന് നേതൃത്വം നൽകിയ വ്യക്തികളെ ആദരിച്ചു.
വളപട്ടണം പത്താം വാർഡ് കർമ്മ സമിതിയാണ് വെൽഫെയർ പാർട്ടിയുടെ പത്താം വാർഷികോപഹരമായി
ആദരവ് പരിപാടി സംഘടിപ്പിച്ചത്.
നൂറ് കണക്കിന് മയ്യത്തുകൾ വളരെ സാഹസികമായും ത്യാഗോജ്വലമായും മറമാടലിനും അനുബന്ധ കർമങ്ങൾക്കും കാർമികത്വം വഹിച്ചു എന്നതാണ് വളപട്ടണത്തെ ആറ് പേരെ ആദരിക്കാൻ കാരണമായത്.
ടി.ബി.നൗഫൽ, ടി.എം.ശുക്കൂർ, സി.വി.റസാഖ് മൗലവി, വി.കെ.സി.ഹാരിസ്, ടി.പി.മുസ്തഫ, കെ.എ. ഷമീർ എന്നിവരെയാണ് ആദരിച്ചത്.
വളപട്ടണം വലിയ ജുമാ മസ്ജിദ് പ്രസിഡന്റ് PCK സൈനുൽ ആബിദ് മൊമൻ്റോകൾ വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം
വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ടി കെ മുഹമ്മദലി നിർവഹിച്ചു.
സലാം ഹാജി അധ്യക്ഷത വഹിച്ചു.
അഷ്‌റഫ്‌ പി സ്വാഗതവും ഇല്യാസ് ടി പി നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: