സംസ്ഥാനത്തിന് അധിക ബാധ്യത വരുത്തുന്ന കെ-റെയിൽ പദ്ധതി സർക്കാർ ഉപേക്ഷിക്കുക: എസ്.ഡി.പി.ഐ

കണ്ണൂർ: പതിനായിരങ്ങളെ വഴിയാധാരമാക്കുന്നതും, സംസ്ഥാനത്തെ അധിക ബാധ്യത വരുത്തുന്നതുമായ
കെ-റെയിൽ പദ്ധതികേരള സർക്കാർ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കേരളപ്പിറവി ദിനത്തിൽ എസ്.ഡി.പി.ഐ പ്രതിഷേധത്തിന് തിരികൊളുത്തി.

കണ്ണൂർ കാൽടെക്സിൽ നടന്ന പ്രതിഷേധം കണ്ണൂർ ജില്ലാ പ്രസിഡണ്ട് എ സി ജലാലുദ്ധീൻ പ്രമുഖ പരിസ്ഥിതി സമര നായകൻ ഡോ. സുരേന്ദ്ര നാഥിന് പ്രതിഷേധ തിരി പകർന്ന് ഉദ്ഘാടനം ചെയ്തു.

ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ, ജില്ലാ സെക്രട്ടറിമാരായ ശംസുദ്ധീൻ മൗലവി, മുസ്തഫ നാറാത്ത്, വൈസ് എ ഫൈസൽ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: