സി.പി.എം. സ്നേഹവീട് കൈമാറി

പാനൂർ : സി.പി.എം. കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകുന്ന രണ്ടാമത്തെ സ്നേഹവീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ കൈമാറി. വാടകവീട്ടിൽ താമസിക്കുന്ന കക്കാട്ടുമ്മൽ വലിയ പറമ്പത്ത് ചെറുവട ജാനുവിന്റെ കുടുംബത്തിനാണ് വീട് നൽകിയത്. 12 ലക്ഷം രൂപ ചെലവിൽ മൂന്നുമുറികളുളള ഇരുനില വീടാണ് നിർമിച്ചത്. എ.വി. ബാലൻ അധ്യക്ഷനായി.

പി. ഹരീന്ദ്രൻ, കെ.കെ. പവിത്രൻ, കെ.ഇ. കുഞ്ഞബ്ദുള്ള, പൊന്നത്ത് കുമാരൻ, എൻ. അനിൽകുമാർ, പ്രജീഷ് പൊന്നത്ത്, കെ.പി. രാജേഷ്, എ.കെ. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: