മോട്ടോർ വാഹനവകുപ്പധികൃതർ സ്‌കൂളുകളിൽ സന്ദർശനം നടത്തി

ഇരിട്ടി : സ്ക്കൂൾ തുറക്കുന്നതിന്റെ ഭാഗമായി ഇരിട്ടി സബ് ആർ ടി ഓഫീസിന് കീഴിലുള്ള സ്‌കൂളുകളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി . സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുകയും സ്‌കൂൾ അധികൃതർക്കും വാഹനങ്ങളുടെ ഡ്രൈവർമാർക്കും സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു . ജോ. ആർ ടി ഒ എ.സി. ഷീബ, എം വി ഐ ടി.വി. രഞ്ജിത്ത് , എ എം വി ഐ മാരായ ഡി.കെ. ഷീജി , വി. ആർ. ഷനിൽകുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: