അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ എംഎല്‍എക്ക് ഒരു വര്‍ഷം തടവും പിഴയും

തലശ്ശേരി: അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ ഒരു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പുതുച്ചേരി തട്ടാംചാവടി എന്‍ ആര്‍ കോണ്‍ഗ്രസ്സ് എംഎല്‍എ അശോക് ആനന്ദിന് പദവി നഷ്ടപ്പെട്ടേക്കും. 4 സെക്ഷന്‍ 8 റെപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍ 1951 വകുപ്പ് പരകാരം അശോക് ആനന്ദിന് എംഎല്‍എ പദവി ഇല്ലാതാകും.2013 ലെ സുപ്രീം കോടതി ഉത്തരവു പ്രകാരം തെരഞ്ഞെടുപ്പു കമ്മീഷനാണ് എംഎല്‍എയെ അയോഗ്യനാക്കാന്‍ നടപടിയെടുക്കേണ്ടത്. അശോക് ആനന്ദ്, പിതാവ് റിട്ടയേര്‍ഡ് പൊതുമരാമത്ത് ചീഫ്എഞ്ചിനിയര്‍ആനന്ദ് എന്നിവരെ കഴിഞ്ഞ ദിവസമാണ് ചെന്നെ കോടതി ഒരു വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്

2007-08 കാലത്ത് ചീഫ് എഞ്ചനിയറായിരിക്കെ ആനന്ദ്ും മകന്‍ അശോക് ആനന്ദും 3.17 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. 2.57 കോടി രൂപയുടെ സ്വത്ത് ഇതില്‍ നിന്ന് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിരുന്നു. മദിരാശി സി.ബി.ഐ രജിസത്രര്‍ ചെയ്ത കേസില്‍ ജഡ്ജ് ധനപാലാണ് എം.എല്‍.എയെയും പിതാവിനെയും ശിക്ഷിച്ചിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: