തലശേരിയിൽ അറസ്റ്റിലായ അന്തർസംസ്ഥാന വാഹനമോഷണസംഘത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
തലശേരിയിൽ അറസ്റ്റിലായ അന്തർസംസ്ഥാന വാഹനമോഷണസംഘത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.കോഴിക്കോട് ഫറൂഖ് കക്കാടിപ്പറന്പ് വീട്ടിൽ അബ്ദുൾ സലാം എന്ന വീരപ്പൻ സലാം (37), തമിഴ്നാട് തിരുനെൽവേലി ചെട്ടിക്കുളം പഞ്ചായത്തിലെ രാജൻ (41) എന്നിവരെയാണ് തലശേരി സിഐ എം.പി. ആസാദ്, പ്രിൻസിപ്പൽ എസ്ഐ എം. അനിൽ, ന്യൂമാഹി എസ്ഐ പി.കെ. സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ച മലപ്പുറം രജിസ്ട്രേഷനിലുള്ള വാഹനം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. വാഹനമോഷണവുമായി ബന്ധപ്പെട്ട് കൂടുതൽപേർ സംഘത്തിലുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ മോഷ്ടിച്ച വാഹനങ്ങൾ കോയന്പത്തൂരിൽ കൊണ്ടുപോയി വിൽക്കുകയാണ് പതിവ്. അതിനാൽ കോയന്പത്തൂരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. മലപ്പുറത്തുനിന്ന് വാടകയ്ക്കെടുത്ത ഇന്നോവ കാറിൽ മാരകായുധങ്ങളുമായി തലശേരിയിൽ വാഹനക്കൊള്ള ലക്ഷ്യമാക്കി എത്തുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.