കേര​ള​പ്പി​റ​വിദി​ന​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യു​മാ​യി ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ

ക​ണ്ണൂ​ർ: കേ​ര​ള​പ്പി​റ​വിദി​ന​ത്തി​ൽ ന​ല്ല സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ന്‍റെ സ്കൂ​ൾ പ്രൊ​ട്ട​ക്‌​ഷ​ൻ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലും പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 46 സ്കൂ​ളു​ക​ളി​ലാ​ണ് പ്ര​തി​ജ്ഞ ചൊ​ല്ലി​യ​ത്. ക​ണ്ണൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ളി​ൽ ക​ണ്ണൂ​ർ റേ​ഞ്ച് ഐ​ജി ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യ​​യും വാ​രം സി​എ​ച്ച്എം സ്കൂ​ളി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ശി​വ ​വി​ക്ര​മ​വും പ്ര​തി​ജ്ഞ ചൊ​ല്ലിക്കൊടു​ത്തു. കു​ട്ടി​ക​ളെ ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളി​ൽ​നി​ന്ന് അ​ക​റ്റു​ക. അ​തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ൾ മ​ന​സി​ലാ​ക്കി കൊ‌​ടു​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് സ്കൂ​ൾ പ്രൊ​ട്ട​ക്‌​ഷ​ൻ ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: