തലശേരി -വളവുപാറ റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നു.റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഉളിയില്‍ ഭാഗങ്ങളില്‍ അവസാനഘട്ട മെക്കാഡം ടാറിംഗ് പ്രവര്‍ത്തി ആരംഭിച്ചു
ഇരിട്ടി:പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലെത്തിയ റോഡ് വികസനം ദൃതഗതിയില്‍ പുരോഗമിക്കുകയാണ്.കെ എസ് ടി പി പദ്ധതിയില്‍ ഉള്‍പ്പെട്ട തലശേരി വളവുപാറ റോഡിന്റ് പ്രവര്‍ത്തിയാണ് ദൃതഗതിയില്‍ പുരോഗമിക്കുന്നത്.നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ 55 കിലോമീറ്റര്‍ ദൂരം 53 കിലോമീറ്ററായി ചുരുങ്ങും.കയറ്റവും ഇറക്കവും വളവും തിരിവും ഇല്ലാതാകുന്നതിനൊപ്പം റോഡിന്റെ വീതി 7മീറ്ററില്‍ നിന്ന് 10 മീറ്ററായി വര്‍ദ്ധിക്കും.ലോക ബാങ്ക് സഹായം ലഭ്യമായെങ്കിലും ഭൂമിയേറ്റെടുക്കല്‍ പ്രവര്‍ത്തി വൈകിയതിനാലാണ് നിര്‍മ്മാണ പ്രവര്‍ത്തി വൈകിയത്.പിന്നീട് നിര്‍മ്മാണത്തിലെ കാല താമസം ഒഴിവാക്കാന്‍ 2റീച്ചുകളായി പ്രവര്‍ത്തി റീ ടെണ്ടര്‍ ചെയ്തു.തലശേരി മുതല്‍ കളറോഡ് വരെ 30 കിലോമീറ്റര്‍ റോഡും, എരഞ്ഞോളി ,മെരുവമ്പായി കരയറ്റ കളറോഡ് പാലം ഉള്‍പ്പെടുന്ന പ്രവര്‍ത്തി ദില്ലി ആസ്ഥാനമായ ദിനേശ് ചന്ദ്ര കമ്പനിയാണ് ഏറ്റെടുത്തത്.കളറോഡ് മുതല്‍ കൂട്ടുപുഴ വളവുപാറവരെയുള്ള 25 കിലോമീറ്റര്‍ റോഡിന്റെയും ഇരിട്ടി കൂട്ടുപുഴ ഉളിയില്‍ പാലങ്ങള്‍ ഉള്‍പ്പെടുന്ന 2ാം റീച്ചിന്റെ നിര്‍മ്മാണം മുംബൈ ആസ്ഥാനമായ ഡി എച്ച് ഡി ഗ്രൂപ്പും പെരുമ്പാവൂര്‍ ഇ കെ കെ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുമാണ് ഏറ്റെടുത്തിരിക്കുന്നത്.ഇതില്‍ ഉളിയില്‍ മുതല്‍ ഇരിട്ടി വരെയുള്ള റോഡ് നിര്‍മ്മാണത്തിന്റെ പ്രവൃത്തിയാണ് ദ്രുതഗതിയില്‍ പുരോഗമിക്കുന്നുത്.ഇതില്‍ പലഭാഗങ്ങളിലായി മെക്കാഡം ടാറിംഗ് പ്രവര്‍ത്തി 1ാം ഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു.ഇപ്പോള്‍ ഉളിയില്‍ ടൗണ്‍മുതല്‍ 400 മീറ്ററോളം ദൂരത്തില്‍ അവസാനഘട്ട ടാറിംഗ് പ്രവര്‍ത്തി ആരംഭിച്ച് കഴിഞ്ഞു.