വേറിട്ട അനുഭവമായി നജാത്ത് അൽ ബിർ ഗ്രാൻഡ് പാരൻസ് മീറ്റ്

ലോക വയോജന ദിനത്തിൻ്റെ ഭാഗമായി ഇന്ന് നടന്ന നജാത്ത് അൽ ബിർ ഗ്രാൻഡ് പാരെന്റ്സ് മീറ്റ് പുതുമയാർന്നതും വിനോദപ്രദവുമായി . ഒരു പാട് സാമൂഹ്യ സാമുദായിക സാംസ്കാരിക പരിപാടികൾക്ക് ആദിത്യം നൽകിയ നജാത്ത് ഹാളിൽ ഐസ് ബ്രേക്കിംഗ് പരിപാടിയിലൂടെ സ്വയം പരിചയപ്പെടുത്തിയ പല ഉമ്മാമമാരും ഉപ്പാപ്പമാരും ഒരു പുതിയ പരിപാടിയുടെ ഭാഗമാകുകയായിരുന്നു .ചിലരെങ്കിലും മൈക്കെടുത്ത് ആദ്യമായിട്ടായിരിക്കും ഒരു വേദിയിൽ
സംസാരിച്ചത് .കണ്ണ് കെട്ടിയ തങ്ങളുടെ പേരക്കുട്ടികൾ കൈ പിടിച്ചും കെട്ടിപ്പിടിച്ചും തങ്ങളെ തിരിച്ചറിഞ്ഞതിലുള്ള അഭിമാനവും തിരിച്ചറിയാൻ കഴിയാതെ പോയവരുടെ ചമ്മലും സദസ്സ് ശരിക്കും ആസ്വദിക്കുകയായിരുന്നു. മക്കളുടെ അഭിരുചികൾ തിരിച്ചറിയുന്ന മത്സരവും ഉമ്മാമമാർക് പുതുമയും സന്തോഷവും നൽകി അൽ ബിർ കുടുംബത്തെ മൂന്ന് മണിക്കൂർ കൂടെയിരുത്തി. അവസാനം തങ്ങളുടെ പേര മക്കൾ തങ്ങൾ അറിയാതെ സ്ഥപന ത്തിലേല്പിച്ച അമൂല്യമായ സമ്മാനവുമായി നജാത്തിൻ്റെ പടിയിറങ്ങുമ്പോൾ ,ബന്ധങ്ങൾ അന്യമാകുന്ന കാലത്ത് ഞങ്ങളുടെ തലമുറയെ ധാർമികതയോടൊപ്പം തിരിച്ചറിവ് കൂടി നൽകുന്ന നജാത്ത് അൽബീറിൽ പഠിപ്പിക്കാൻ കഴിഞ്ഞതിലുള്ള അഭിമാനവും, സന്തോഷവും അതിലേറെ പ്രാർഥനകളുമായാണ് എല്ലാവരും സലാം ചൊല്ലി പിരിഞ്ഞത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: