നുച്യാട് കോടാറമ്പ് പുഴയിൽ ഒഴുക്കിൽ പെട്ട് സ്ത്രീയും കുട്ടിയും മരിച്ചു – മറ്റൊരു കുട്ടിയെ കണ്ടെത്താനായില്ല – തിരച്ചിൽ ശനിയാഴ്ചയും തുടരും

8 / 100

ഇരിട്ടി : ഉളിക്കൽ നുച്യാട് കോടാറമ്പ് പുഴയിൽ ഒഴുക്കിൽ പെട്ട് സ്ത്രീയും കുട്ടിയും മരിച്ചു. മരിച്ച സ്ത്രീയുടെ കാണാതായ കുട്ടിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. പള്ളിപ്പാത്ത് താഹിറ (32 ), ഇവരുടെ സഹോദര പുത്രൻ ബാസിത്ത് (13 ) എന്നിവരാണ് മരിച്ചത്. താഹിറയുടെ മകൻ ഒഴുക്കിൽ കാണാതായ ഫായിസിന് വേണ്ടിയുള്ള തിരച്ചിൽ സന്ധ്യവരെ തുടർന്നു. വെളിച്ചക്കുറവും പുഴയിലെ ശക്തമായ നീരൊഴുക്കും മൂലം നിർത്തിവെച്ച തിരച്ചിൽ ശനിയാഴ്ച രാവിലെ വീണ്ടും പുനരാരംഭിക്കും. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. കോടാറമ്പ് പുഴയോട് ചേർന്ന് താമസിക്കുന്ന താഹിറയും കുടുബവും അലക്കാനും കുളിക്കാനും മറ്റും ഈ പുഴയിൽ എത്താറുണ്ട്. വെള്ളിയാഴ്ചയും പുഴയിൽ എത്തിയ താഹിറയുടെ കൂടെ ഉണ്ടായിരുന്ന കുട്ടികൾ അബദ്ധത്തിൽ പുഴയിലെ ഒഴുക്കിൽ പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് താഹിറയും പുഴയിൽ അകപ്പെട്ടത് എന്നാണ് കരുതുന്നത്. അപകടവാർത്തയറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ താഹിറയേയും ബാസിതിനെയും പുറത്തെടുത്ത് ഇരിട്ടിയിലെ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇരിട്ടി അഗ്നിരക്ഷാ സേന , വള്ളിത്തോട് ഒരുമ റെസ്ക്യൂ ടിം അംഗങ്ങൾ, ഉളിക്കൽ പോലീസ് ഇരിട്ടി തഹസിൽദാർ ദിവാകരൻ എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. ഉളിക്കൽ പഞ്ചായത്തിലെ നുച്ചിയാട് വാർഡ് മെമ്പർ കബീറിന്റെ സഹോദരിയാണ് മരിച്ച താഹിറ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: