എസ്‌സി/എസ്ടി സംരക്ഷണ നിയമ വ്യവസ്ഥകള്‍ പുനഃസ്ഥാപിച്ചു

ഡ​ല്‍​ഹി: സു​പ്രീംകോ​ട​തി പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്കെ​തി​രേ​യു​ള്ള പീ​ഡ​ന​ങ്ങ​ള്‍ ചെ​റു​ക്കു​ന്ന​തി​നു​ള്ള നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ റ​ദ്ദാ​ക്കി​യ ഉ​ത്ത​ര​വ് തി​രി​ച്ചു​വി​ളി​ച്ചു. എ​സ്‌​സി/ എ​സ്ടി സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​രം മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ അ​റ​സ്റ്റ് ന​ട​ത്ത​രു​തെ​ന്നു വ്യ​ക്ത​മാ​ക്കി 2018 മാ​ര്‍​ച്ച്‌ 20നു ​ജ​സ്റ്റീ​സു​മാ​രാ​യ എ.​കെ. ഗോ​യ​ല്‍, യു.​യു. ല​ളി​ത് എ​ന്നി​വ​രു​ടെ ര​ണ്ടം​ഗ ബെ​ഞ്ച് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വും മാ​ര്‍​ഗ​രേ​ഖ​യി​ലെ വി​വാ​ദ വ്യ​വ​സ്ഥ​ക​ളും ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് റ​ദ്ദാ​ക്കി.പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട​വ​ര്‍​ക്കെ​തി​രേ​യു​ള്ള വി​വേ​ച​ന​ങ്ങ​ള്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ മൂ​ന്നം​ഗ ബെ​ഞ്ച്, അ​തു ത​ട​യു​ന്ന​തി​നു​ള്ള നി​യ​മം ല​ഘൂ​ക​രി​ക്കു​ന്ന​ത് ഈ ​വി​ഭാ​ഗ​ങ്ങ​ള്‍​ക്കു നേരേ യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു വി​ഘാ​തം സൃ​ഷ്ടി​ക്കു​മെ​ന്നും നി​രീ​ക്ഷി​ച്ചു.
പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​രം പ​രാ​തി ന​ല്‍​കു​ന്ന​വ​ര്‍ എ​ല്ലാ​വ​രും നു​ണ​യ​രും കു​ത​ന്ത്ര​ശാ​ലി​ക​ളു​മാ​ണെ​ന്നും എ​ല്ലാ പ​രാ​തി​ക​ളെ​യും സം​ശ​യ​ത്തോ​ടെ നോ​ക്കി കാ​ണ​ണ​മെ​ന്നും പ​റ​യാ​നാ​വി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ര്‍. ഷാ, ​ബി.​ആ​ര്‍. ഗ​വാ​യി എ​ന്നി​വ​ര്‍ കൂ​ടി ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച്, ഇ​ത്ത​രം സം​ര​ക്ഷ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​പ​ര​മാ​യ മ​നു​ഷ്യാ​ന്ത​സ് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണെ​ന്നും വി​ല​യി​രു​ത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: