രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് അറുതിയാവുന്നു.

തളിപറമ്പ് അസംബ്ലി നിയോജക മണ്ഡലത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപെടുന്ന പ്രദേശങ്ങളാണ് മയ്യിൽ ,കൊളച്ചേരി പഞ്ചായത്തുകൾ. തൊട്ടടുത്ത അഴീക്കോട് മണ്ഡലത്തിലെ നാറാത്ത് പഞ്ചായത്തും ഈ മേഖലയിൽ ഉൾപെടുന്നു. നിലവിൽ കൊളച്ചേരി ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നാണ് മേൽ പഞ്ചായത്തുകളിൽ ജലവിതരണം നടത്തുന്നത്. ജലത്തിന്റെ ലഭ്യത കുറവ് കാരണം 10 ദിവസത്തിലൊരിക്കൽ എന്ന നിലയിലാണ് ജലവിതരണം നടത്തുന്നത്. മഴക്കാലത്തും പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി കുടുബങ്ങൾ ഉള്ള പ്രദേശങ്ങളും ഈ ഭാഗങ്ങളിൽ ഉണ്ട്. പാടിക്കുന്ന് ടാങ്കിലേക്ക് യഥേഷ്ടം വെള്ളം എത്തിക്കാൻ കഴിഞ്ഞാൽ മാത്രമേ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയുകയുള്ളൂ ,
‘ജിക്ക’ പദ്ധതിയിൽ വെള്ളം ലഭിക്കുക എന്നതാണ് മേൽ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം. പെരുവളത്ത് പറമ്പിലെ WTP യിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ലൈൻ വലിച്ച് പാവന്നൂർ മൊട്ടയിലെ കൊളച്ചേരി പദ്ധതിയുടെ പമ്പിംഗ് മെയിൻ പൈപ്പിനോട് ബന്ധിപ്പിച്ചാൽ പാടിക്കുന്നിലെ ടാങ്കിൽ വെള്ളം എത്തിക്കാൻ കഴിയും. നിലവിലെ കൊളച്ചേരി പദ്ധതിയിൽ നിന്നും കുറ്റ്യാട്ടൂർ, മുണ്ടേരി, കൂടാളി പഞ്ചായത്തുകളിൽ തടസമില്ലാതെ കുടിവെള്ളം നൽകാനും സാധിക്കും.ഇതിനായി 9 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ച് ഉത്തരവായിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: