രാജന് വേണം സർക്കാരിന്റെ കൈതാങ്ങ്

മണൽ മാഫിയക്കെതിരെ നടപടിയെടുക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കുന്നതിന് വേണ്ടി ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നതിനിടയിൽ മണൽമാഫിയയുടെ നിഷ്ടൂരമായ ആക്രമത്തിന് വിധേയമായി ശരീരം തളർന്ന് കിടപ്പിലായിരിക്കുകയാണ് കണ്ണൂർ പരിയാരം പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടറായിരുന്ന. കെ.എം രാജൻ(പട്ടുവം).
നീതിയോടും,നിയമത്തോടും ഭരണ വ്യവസ്ഥയോടും പ്രതിബദ്ധത പുലർത്തുന്നവർ കുറഞ്ഞു വരുന്ന ഇക്കാലത്ത് ആത്മാർത്ഥത പുലർത്തി കിടപ്പിലായ ഇദ്ദേഹത്തിന്റെ കുടുംബത്തോട് ഭരണകൂടം കാട്ടിയത് ക്രൂരത. മണൽ മാഫിയയുടെ പ്രതികാരത്തെ ശരിവെക്കുകയാണ് അധികൃതർ ചെയ്തതെന്നും, അദ്ദേഹത്തിന്റെ ബിരുദധാരിയായ മകനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും സർക്കാർ ആശ്രിത നിയമനം നിഷേധിക്കുകയാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി മുജീബ്റഹ്മാൻ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പൊതുതാൽപര്യ ഹർജി നൽകി.
ജോലിയിൽ ആത്മാർത്ഥത പാടില്ലെന്ന സന്ദേശമാണ് ഉദ്യോഗസ്ഥർ നിശ്ശബ്ദ മായി നൽകുന്നതെന്നും , ഈ പരിതാവസ്ഥയിൽ സർക്കാർ സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കുവാനും, സർക്കാർ നീതിയോടൊപ്പമുണ്ടെന്ന് സന്ദേശം നൽകുവാനും, മാനുഷീക പരിഗണന വെച്ച് ഇദ്ദേഹത്തിന്റെ മകന് സർക്കാർ വകുപ്പിൽ നിയമനം ഉറപ്പുവരുത്തണം എന്നാവിശ്യപ്പെട്ടായിരുന്നു ഹർജി.
അതോടൊപ്പം സർക്കാർ ജോലിയിലിരിക്കെ അക്രമിക്കപ്പെട്ട് ചലന ശേഷി നഷ്ടപ്പെട്ട ഇദ്ദേഹത്തിന് Crpc 357 A പ്രകാരം ലഭിക്കേണ്ടുന്ന നഷ്ട പരിഹാരം ലഭ്യമാക്കുവാൻ ഇന്നേവരെ ബന്ധപ്പെട്ടർ തയ്യാറാറായിട്ടില്ല എന്നും ഹർജിയിൽ പറയുന്നു. പ്രതികരണവേദിയുടെ പരാതിയിൽ പോലീസ്കാരൻറെ ഭാര്യക്കോ മകനോ ജോലി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: