കണ്ണൂർ വിമാനത്താവളത്തിലേക്ക് വാഹനങ്ങളുടെ പരക്കം പാച്ചിൽ; അപകടം പതിവാകുന്നു

കണ്ണൂര്‍: വിമാനത്താവളത്തിനടുത്തെ ചെറുനഗരമായ അഞ്ചരക്കണ്ടിയില്‍ വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ തടയാന്‍ പരിഹാരനടപടികളില്ല. അടുത്ത കാലത്തായി നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപ്പെടുന്നത്. ഭൂരിഭാഗവും കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്. വിമാനത്താവളം വന്നതോടെ വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉള്ളത്.വിമാനത്താവളത്തിന്റെ കവാടത്തിലേക്ക് നേരിട്ട് വേഗത്തില്‍ എത്താന്‍ കഴിയുന്നതിനാലാണ് ഇതുവഴിയുള്ള ഗതാഗതം വര്‍ധിച്ചത്. എന്നാല്‍ സുഗമമായ ഗതാഗതത്തിനുവേണ്ട നടപടികളൊന്നും ടൗണിലില്ല. മിക്ക അപകടങ്ങളും ജങ്ഷനില്‍ തന്നെയാണ് സംഭവിച്ചിട്ടുള്ളത്. മട്ടന്നൂര്‍, കണ്ണൂര്‍, ചാലോട്, മമ്പറം ഭാഗങ്ങളിലേക്കുള്ള റോഡുകള്‍ സംഗമിക്കുന്ന ഇവിടെ ദിശാസൂചികകളില്ല. കവലയില്‍ റിഫഌകടറുകളില്ലാത്തതിനാല്‍ രാത്രികാലത്ത് അപകടസാധ്യത വര്‍ധിക്കുന്നു. ഇവിടെ എല്ലാ ഭാഗത്തേക്കുമുള്ള റോഡുകളിലും സ്പീഡ് ബ്രെയ്ക്കറുകള്‍ സ്ഥാപിക്കണമന്നെ ആവശ്യമുയരുന്നുണ്ട്.വിമാനത്താവളത്തിലേക്കുള്ള പ്രധാനവഴിയായിട്ടും റോഡ് വികസനം നടപ്പായിട്ടില്ല. വീതികുറഞ്ഞ റോഡായതിനാല്‍ ഇവിടെ ഗതാഗതസ്തംഭനം പതിവാണ്. കൊടുവള്ളിയില്‍ നിന്നാരംഭിക്കുന്ന നാലുവരിപ്പാതയുടെ കാര്യത്തിലും ആശയക്കുഴപ്പം തുടരുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: