വാഹനത്തിന്റെ രേഖകൾ വാങ്ങി കബളിപ്പിച്ചയാൾ അറസ്റ്റിൽ

തളിപ്പറമ്പ്: ആർടിഎ ഏജന്റാണെന്നു വിശ്വസിപ്പിച്ചു വാഹനത്തിന്റെ രേഖകൾ ശരിയാക്കാൻ പണം വാങ്ങി വഞ്ചിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. മോറാഴ തറമ്മൽ മഹേഷിനെയാണ് (48) എസ്ഐ കെ.പി.ഷൈൻ അറസ്റ്റ് ചെയ്തത്. പയ്യാവൂർ കാക്കത്തോട് ബോബ‍ൻ തോമസിന്റെ പരാതിയിലാണ് അറസ്റ്റ്. ബോബൻ തോമസിന്റെ വാഹനത്തിന്റെ നികുതി അടയ്ക്കാനും ക്ഷേമനിധിക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റിനുമായി 60000 രൂപയും ആർസി ഉൾപ്പെടെയുള്ള രേഖകളും 2016 ൽ വാങ്ങിയ ശേഷം അതു ചെയ്തു നൽകുകയോ വാങ്ങിയ പണം തിരിച്ചു നൽകുകയോ ചെയ്തില്ലെന്നാണു പരാതി. എസ്ഐ കെ.പി.ഷൈൻ, ‍ഡിവൈഎസ്പിയുടെ ക്രൈംസ്ക്വാഡ് അംഗം സുരേഷ് കക്കറ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രേഖകൾ പ്രതിയിൽ നിന്നു കണ്ടെടുത്തിരുന്നു. ഇയാൾക്കെതിരെ മറ്റു പലരും പരാതിയുമായി എത്തിയതായും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ മഹേഷിനെ റിമാൻഡ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: