കണ്ണൂർ കണ്ട ഗാന്ധി

കണ്ണൂർ∙ ഗാന്ധിജി സ്വന്തം കൈ കൊണ്ടു നട്ട മാവ്, പ്രിയപ്പെട്ട മഹാത്മാവിനു നടക്കാൻ ഒറ്റരാത്രികൊണ്ട് കൽപ്പടവ് കെട്ടിയുണ്ടാക്കിയ മാഹിയിലെ ജനങ്ങൾ, വിലപിടിപ്പുള്ള ആഭരണങ്ങൾ ഗാന്ധിജിയുടെ കാൽക്കീഴിൽ സമർപ്പിച്ച സ്ത്രീകൾ, ഗാന്ധിക്കു സമ്മാനമായി ലഭിച്ച പൂമാലയും മംഗളപത്രവും അമൂല്യമായ വസ്തുക്കൾ പോലെ സൂക്ഷിച്ചു വയ്ക്കുന്ന കോൺഗ്രസ് പ്രവർത്തകർ.ഗാന്ധിജിയെക്കുറിച്ച് ഓർക്കാൻ കണ്ണൂരിനങ്ങനെ പലതുമുണ്ട്. രണ്ടു തവണയായി ബ്രിട്ടീഷ് മലബാർ പ്രവിശ്യയിൽ നടത്തിയ സന്ദർശനത്തിനിടെ പയ്യന്നൂരിലും തലശ്ശേരിയിലും മാഹിയിലും ഗാന്ധിജിയെത്തിയിരുന്നു.
gadhi maav.jpg

1920ൽ ഖിലാഫത്ത് പ്രസ്ഥാനത്തിനു പിന്തുണ പ്രഖ്യാപിച്ചു നടത്തിയ യാത്രയുടെ ഭാഗമായാണു ഗാന്ധിജി ആദ്യമായി കണ്ണൂരിലെത്തിയത്. അന്ന് ഐക്യ കേരളത്തിനു പകരം തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെയുള്ള ബ്രിട്ടിഷ് ബ്രിട്ടിഷ് പ്രവിശ്യകളായിരുന്നു. ട്രെയിൻ യാത്രയ്ക്കിടെ വണ്ടിയിൽ നിന്നിറങ്ങാതെയാണ് ആദ്യ യാത്രയിൽ ഗാന്ധിജി തലശ്ശേരിയിലെയും കണ്ണൂരിലെയും ജനങ്ങളെ അഭിവാദ്യം ചെയ്തത്. പിന്നീട് 1934ൽ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള ധനശേഖരണാർഥം ഗാന്ധിജി വീണ്ടും മലബാറിലെത്തി. ജനുവരി 12നായിരുന്നു പയ്യന്നൂരിലെ സന്ദർശം. വെള്ളിയാഴ്‌ച സ്വാമി ആനന്ദതീർഥരുടെ ക്ഷണം സ്വീകരിച്ചാണു പയ്യന്നൂരിലെത്തിയത്. പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനിറങ്ങി അവിടെ നിന്നു കാറിൽ വന്ന് ഒരു വീട്ടിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു ശ്രീനാരായണ വിദ്യാലയത്തിലേക്കു നടന്നു പോയി. സന്ദർശന വേളയിൽ ഗാന്ധിജി നട്ട മാവ് സ്വാമി ആനന്ദതീർഥരുടെ ശ്രീനാരായണ വിദ്യാലയ മുറ്റത്ത് ഇന്നും തലയെടുപ്പോടെ നിൽക്കുന്നു.
kann

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: