കണ്ണൂരിൽ ലഹരി വേട്ട യുവാവ് ഹാഷിഷ് ഓയിലുമായി എക്സൈസിന്റെ പിടിയിൽ

0

കണ്ണൂരിലെ പ്രധാന ലഹരി മരുന്ന് കച്ചവടക്കാരനായ യുവാവ് ഹാഷിഷ് ഓയിലുമായി എക്സൈസിന്റെ പിടിയിലായി. കണ്ണൂർ ആറ്റsപ്പ വെള്ളപ്പാറയിൽ പുതിയ വീട്ടിൽ അഹമ്മദ് കുട്ടി മകൻ റംലാസ് ഹൗസിൽ പി വി റനീസ് (32 ) ആണ് എക്സൈസ് നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് 12 ഗ്രാം ഹാഷീഷ് ഓയിലും KL 13Q 8612 പൾസർ ബൈക്ക് സഹിതം പിടികൂടിയത്. യുവാക്കളുടെ ഇഷ്ട ലഹരിയായി മാറിക്കഴിഞ്ഞ ഹാഷിഷ് ഓയിൽ ഇപ്പോൾ വ്യാപകമായി കണ്ണൂരിലെത്തിക്കുന്നതിന് ചുക്കാൻ പിടിക്കുന്നത് റനീസാണ്. കണ്ണൂരിൽ ഈ കഴിഞ്ഞ അഞ്ച് ദിവസത്തിനടയിൽ എക്സൈസ് പിടിക്കുന്ന നാലാമത്തെ പ്രധാന ലഹരിമരുന്ന് വേട്ടയാണ് ഇത്. അന്താരാഷ്ട്ര വിപണിയിൽ ഗ്രാമിന് പതിനായിരം രൂപയോളം വിലയുണ്ട് ഹാഷീഷ് ഓയിലിന് . ഉത്തരമേഖല ജോയന്റ് എക്സൈസ് കമ്മീഷണർ സ്പെഷ്യൽ സ്ക്വാഡും, എക്സൈസ് ഇന്റലിജൻസ്’ ടീമും, എക്സൈസ് നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് പ്രതിയെ സാഹസീകമായി പിൻതുടർന്ന് പിടികൂടിയത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ വി പി ഉണ്ണികൃഷ്ണൻ, എം പി സർവഞ്ജൻ , ഉത്തരമേഖല ജോയന്റ് എക്സൈസ് കമ്മീഷണർ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ പി ജലീഷ് , കെ ബിനീഷ് . സി എച്ച് റിഷാദ് . നാർകോട്ടിക്ക് സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ പങ്കജാക്ഷൻ, പി വി ദിവ്യ , എക്സൈസ് ഡ്രൈവർ എം ഷജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്………

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading