സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

കൊച്ചി: മലയാളചലച്ചിത്ര സംവിധായകനും, നടനും, നിര്‍മ്മാതാവും, തിരക്കഥാകൃത്തുമായ തമ്പി കണ്ണന്താനം അന്തരിച്ചു. മോഹന്‍ലാലിന് ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായ, രാജാവിന്റെ മകന്‍ ഉള്‍പ്പെടെ 16ഓളം ചിത്രങ്ങള്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്തിട്ടുണ്ട്. 5 ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും, 3 ചിത്രത്തിന് തിരക്കഥ നിര്‍വഹിക്കുകയും ഒരു ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം തുടങ്ങിയവ ശ്രദ്ധേയമായ സിനിമകളാണ്. 80-90 കാലഘട്ടങ്ങളില്‍ മലയാളചലച്ചിത്രങ്ങളില്‍ സജീവമായിരുന്ന തമ്പി കണ്ണന്താനം, 2004നു ശേഷം മലയാളചലച്ചിത്രവേദിയില്‍ സജീവമല്ലാതെയായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: